അഭയ കേസ് രാസപരിശോധനാ റിപ്പോര്‍ട്ട് സംബന്ധിച്ച പുതിയ കുറ്റപത്രം വേണമെന്ന് കോടതി

August 29, 2011 കേരളം

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ രാസപരിശോധന ഫലം തിരുത്തിയ കേസില്‍ ഭേദഗതികളോടെ പുതിയ കുറ്റപത്രം തയാറാക്കണമെന്നു തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവിട്ടു. കെമിക്കല്‍ എക്‌സാമിനേഴ്‌സ് ആയ ഗീതയ്ക്കും ചിത്രക്കും എതിരെ നേരത്തെ തയാറാക്കിയ കുറ്റപത്രം അംഗീകരിക്കാനാവില്ല. കുറ്റങ്ങള്‍ പ്രത്യേകം തരംതിരിച്ച് പുതിയ കുറ്റപത്രം തയാറാക്കണമെന്നു കോടതി നിര്‍ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം