കനത്തമഴ: മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു

August 29, 2011 ദേശീയം

മുംബൈ: കനത്തമഴയെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. ട്രാക്കുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കയാണ്. കല്യാണ്‍ ഭാഗത്തേക്കുള്ള സെന്‍ട്രല്‍ ലെയിനിലും പനവേല്‍ ഭാഗത്തേക്കുള്ള ഹാര്‍ബര്‍ ലെയിനിലും ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അന്ധേരി ഭാഗത്തേക്കുള്ള വെസ്‌റ്റേണ്‍ ലെയിനില്‍ സര്‍വീസ് ഭാഗികമായി തടസപ്പെട്ടു. സി.എസ്.ടി. താനെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചു. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴ മുംബൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് സൃഷ്ടിച്ചതാണ് ജനജീവിതം താറുമാറായത്. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ നഗരത്തില്‍ രൂക്ഷമായ ഗതാതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മഹാരാഷ്ട്രയിലെ തന്‍സ, വൈതരണി നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരത്തുള്ള ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം