ഹെലികോപ്റ്റര്‍ തകരാര്‍: രാഷ്ട്രപതിയുടെ യാത്ര വൈകി

August 31, 2011 കേരളം

കൊല്ലം: കേരളാ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഹെലികോപ്റ്റര്‍ തകരാറിലായി. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തേക്കുള്ള രാഷ്ട്രപതിയുടെ യാത്ര പത്തുമിനുട്ടോളം വൈകി.  രാഷ്ട്രപതി ഹെലിപാഡില്‍ എത്തിയശേഷമാണ് തകരാര്‍ കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ കയറിയ രാഷ്ട്രപതി തിരികെ ഇറങ്ങി. പിന്നീട് മറ്റൊരു ഹെലികോപ്റ്ററിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തേക്കുള്ള യാത്ര തുടര്‍ന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം