ഓണക്കാലത്ത് തൊഴില്‍വകുപ്പ് 162.63 കോടിയുടെ ആനുകൂല്യങ്ങള്‍ വിതരണം നടത്തും

August 31, 2011 കേരളം

തിരുവനന്തപുരം: സംസ്ഥാന തൊഴില്‍ വകുപ്പ് ഓണക്കാലത്ത് 162.63 കോടി രൂപയുടെ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും. വിവിധ ക്ഷേമപെന്‍ഷനുകള്‍ നല്കുന്നതിനും അടഞ്ഞുകിടക്കുന്ന വ്യവസായസ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, കയര്‍, കശുവണ്ട ി സ്ഥാപനങ്ങള്‍ എന്നിവയിലെ തൊഴിലാളികള്‍ക്ക് എക്‌സ്‌ഗ്രേഷ്യ ആനുകൂല്യം, മരംകയറ്റ തൊഴിലാളികള്‍ക്കു സാമ്പത്തിക സഹായം തുടങ്ങിയവ നല്‍കുന്നതിനുവേണ്ടിയാണു സംസ്ഥാന തൊഴില്‍വകുപ്പ് 162.63 കോടി രൂപ ചെലവഴിക്കുന്നത്.

ഇതിനുള്ള നിര്‍ദേശം തൊഴില്‍ പുനരധിവാസ മന്ത്രി ഷിബു ബേബിജോണ്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഈ ആനുകൂല്യങ്ങള്‍ ഓണത്തിനു മുമ്പായി എല്ലാ ജില്ലാ ലേബര്‍ ഓഫീസുകളും വഴി തൊഴിലാളികള്‍ക്കു വിതരണം ചെയ്യണമെന്നു മന്ത്രി അറിയിച്ചു. കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി 136.87 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്കും. അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് എക്‌സ്‌ഗ്രേഷ്യ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി 2.67 കോടി രൂപ അനുവദിച്ചു.

ഫാക്ടറികള്‍, നീണ്ട കര പോര്‍ട്ട് എന്നിവയിലെ തൊഴിലാളികള്‍ക്ക് 2,000 രൂപ വീതവും തോട്ടം തൊഴിലാളികള്‍ക്ക് 1,000 രൂപ വീതവും, കയര്‍കശുവണ്ട ി തൊഴിലാളികള്‍ക്ക് 600 രൂപ വീതവും എക്‌സ്‌ഗ്രേഷ്യ ആനുകൂല്യമായി നല്‍കുമെന്നു മന്ത്രി പറഞ്ഞു. തൊഴില്‍വകുപ്പിനു കീഴിലുള്ള മുഴുവന്‍ ക്ഷേമബോര്‍ഡുകളിലെയും അംഗങ്ങള്‍ക്കുള്ള മിനിമം പെന്‍ഷന്‍ 400 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട ്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെയുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എല്ലാ ക്ഷേമബോര്‍ഡുകളിലും ഓണത്തിനു മുമ്പു വിതരണം ചെയ്യും.

വര്‍ധിപ്പിച്ച പെന്‍ഷന്‍ നല്‍കുന്നതിലേക്കായി കശുവണ്ട ി തൊഴിലാളി ക്ഷേമബോര്‍ഡിന് 13.80 കോടി രൂപയും കൈത്തറി തൊഴിലാളി ക്ഷേമബോര്‍ഡിന് 2.31 കോടി രൂപയും തയ്യല്‍തൊഴിലാളി ക്ഷേമബോര്‍ഡിന് 1.33 കോടി രൂപയും ഈറ്റ, കാട്ടുവള്ളിതഴ തൊഴിലാളി ക്ഷേമബോര്‍ഡിന് 1.59 കോടി രൂപയും ബീഡിസിഗാര്‍ ക്ഷേമബോര്‍ഡിന് 69.8 ലക്ഷം രൂപയും നല്‍കി. അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് പെന്‍ഷന്‍സ് സ്‌കീം പ്രകാരം ആനുകൂല്യങ്ങള്‍ നല്‍കുന്നതിലേക്കായി 1.49 കോടി രൂപയും, മരംകയറ്റ തൊഴിലാളികള്‍ക്ക് 2010 ഫെബ്രുവരി മുതല്‍ നാളിതുവരെയുള്ള കുടിശിക ആനുകൂല്യം നല്‍കുന്നതിനായി 1.85 കോടി രൂപയും അനുവദിച്ചിട്ടുണ്ടെ ന്ന് മന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം