ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം ഇന്നു മുതല്‍

September 1, 2011 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ കൃഷ്ണനാട്ടം കളി ആരംഭിക്കും. രാത്രി തൃപ്പുക കഴിഞ്ഞ് ശ്രീകോവില്‍ നടയടച്ചതിനു ശേഷം വടക്കേനടയിലാണു കൃഷ്ണനാട്ടം അരങ്ങേറുന്നത്. കൃഷ്ണനാട്ടം അണിയറയിലെ കെടാവിളക്കില്‍ നിന്നുള്ള ദീപം കളിവിളക്കിലേക്കു പകരുന്നതോടെ കളിയാരംഭിക്കും. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ആദ്യ ദിവസമായ ഇന്ന് അവതാരം കഥയാണ് അവതരിപ്പിക്കുന്നത്. മൂന്നൂറോളം പേരാണ് ഈ കഥ വഴിപാട് ചെയ്തിട്ടുള്ളത്. നാളെ ബാണയുദ്ധവും അതിനടുത്ത ദിവസം സ്വയംവരവുമാണു കഥകള്‍. വാര്‍ഷികാവധി, കച്ചകെട്ട്, മെയ്യഭ്യാസം എന്നിവയ്ക്കായി മൂന്നു മാസം കൃഷ്ണനാട്ടം കളിക്ക് അവധിയായിരുന്നു. ചൊവ്വാഴ്ചകളില്‍ ഒഴികെ ഇനി എല്ലാ ദിവസവും ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം അരങ്ങേറും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍