ഇന്ത്യ പാക് ആണവയുദ്ധ ഭീഷണിയുണ്ടായിരുന്നു: തിമോത്തി റോമര്‍

September 1, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: മുംബൈയില്‍ 2008 ല്‍ ലഷ്‌കര്‍ ഇ തൊയ്ബ നടത്തിയ തീവ്രവാദി ആക്രമണത്തിനുപിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ആണവയുദ്ധം വരെയുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് മുന്‍ യു.എസ്. അംബാസഡര്‍ തിമോത്തി റോമര്‍. ആറ് അമേരിക്കന്‍ പൗരന്മാര്‍ അടക്കം 177 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു. ഇത് ആണവയുദ്ധത്തിലേക്കും നയിക്കുമായിരുന്നുവെന്ന് തിമോത്തി റോമര്‍ പറഞ്ഞു. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം