മില്‍മ പാല്‍ വില വര്‍ധിപ്പിക്കാമെന്നു ഹൈക്കോടതി

September 1, 2011 കേരളം

കൊച്ചി: മില്‍മ പാല്‍ വില വര്‍ധിപ്പിക്കാമെന്നു ഹൈക്കോടതി. പാല്‍ വില ലീറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കാനുളള മില്‍മയുടെ തീരുമാനം തടഞ്ഞ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. പാല്‍ വില നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ടെന്നും അതിനു സര്‍ക്കാരിനു നിയമപരമായി അധികാരമില്ലെന്നും കോടതി പറഞ്ഞു. സ്വകാര്യ കമ്പനികള്‍ കൂടുതല്‍ വിലയ്ക്ക് പാല്‍ വില്‍ക്കുന്നതു തടയാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പാല്‍ വില വര്‍ധന തടഞ്ഞ സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി മില്‍മയും രണ്ടു ക്ഷീര സഹകരണ സംഘങ്ങളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു കോടതി ഉത്തരവ്. കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ പാല്‍വില ലീറ്ററിന് അഞ്ചു രൂപ കൂട്ടുമെന്നു മില്‍മ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം