മരുന്നുകളിലെ പാക്കിംഗില്‍ ബാര്‍കോഡ് നിര്‍ബന്ധമാക്കുന്നു

September 1, 2011 ദേശീയം

ന്യൂഡല്‍ഹി: മരുന്നുവിപണിയില്‍ വ്യാജന്‍മാരെ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ബാര്‍ കോഡ് സംവിധാനം നടപ്പിലാക്കുന്നു. ഇതനുസരിച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ മരുന്നുകളില്‍ ബാര്‍ കോഡ് ഉള്‍പ്പെടുത്തണമെന്നു നിര്‍ദേശിച്ചു കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. മരുന്ന്   വിതരണത്തിന്റെ   വിവിധ ഘട്ടങ്ങളില്‍ പാക്കേജുകളില്‍ പ്രത്യേക ബാര്‍ കോഡുകള്‍ വേണമെന്നാണു പുതിയ നിര്‍ദേശം. രണ്ടു ഘട്ടങ്ങളായിട്ടാണു പുതിയ സംവിധാനം നിലവില്‍ വരിന്നത്   രണ്ടാം ഘട്ടം അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിനു നിലവില്‍ വരും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം