ഗണേശോത്സവത്തിന്‌ തുടക്കമായി

September 2, 2011 കേരളം

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ പത്ത്‌ ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക്‌ തുടക്കമായി. തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഘോഷങ്ങള്‍ ഉദ്‌ഘാടനംചെയ്‌തു. ഗണേശോത്സവം വിഘ്‌നങ്ങള്‍മാറ്റി ഐശ്വര്യം പ്രദാനം ചെയ്യുമെന്ന്‌ ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. താന്ത്രികാചാര്യന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രതിഷ്‌ഠാകര്‍മ്മവും നടന്നു. ഗണപതിയുടെ മുപ്പത്തിരണ്ട്‌്‌ രൂപഭാവങ്ങളിലും എട്ട്‌ അവതാരങ്ങളിലുമുള്ള വിഗ്രഹങ്ങളാണ്‌ പ്രതിഷ്‌ഠിച്ചത്‌.
ആഘോഷ കമ്മിറ്റി പ്രസിഡന്റ്‌ ഭീമ ഗോവിന്ദന്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ മുഖ്യ കാര്യദര്‍ശി എം.എസ്‌. ഭുവനചന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി.
ചെയര്‍മാന്‍ പദമനാഭവര്‍മ്മ, സുബ്രഹ്മണ്യം കുമാര്‍, കല്ലിയൂര്‍ ശശി, ദിനേശ്‌ പണിക്കര്‍, സലിം മറ്റപ്പള്ളി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഈ മാസം പത്തിന്‌ പൂജകള്‍ക്ക്‌ ശേഷം ഗണേശവിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനംചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം