അമേരിക്കയെപ്പറ്റി നേരത്തെയുള്ള അഭിപ്രായം തന്നെ: വി.എസ്‌

September 2, 2011 കേരളം

കോഴിക്കോട്‌: അമേരിക്കയെപ്പറ്റി തനിക്ക്‌ നേരത്തെയുള്ളഅഭിപ്രായം തന്നെയാണ്‌ ഇപ്പോഴുമുള്ളതെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അവരുടെ നടപടികള്‍ പരിശോധിക്കുമ്പോള്‍ ഇതില്‍ വേര്‍തിരിവിന്റെ കാര്യമില്ല. അമേരിക്കയോടല്ല സാമ്രാജ്യത്വത്തോടാണ് എതിര്‍പ്പെന്ന് കഴിഞ്ഞദിവസം സി.പി.എം.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും ദേശാഭിമാനി പത്രാധിപരുമായ വി.വി.ദക്ഷിണാമൂര്‍ത്തി പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് വി.എസ്. ഇങ്ങനെ പ്രതികരിച്ചത്.
കൈരളി ചാനല്‍ മുന്‍ എം.ഡി. ജോണ്‍ ബ്രിട്ടാസ് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോട് പറഞ്ഞതായി വിക്കീലീക്‌സ് വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ബ്രിട്ടാസ് ഏത് തരക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സിംഗപ്പൂരില്‍ കിഡ്‌നി റാക്കറ്റ് കേസില്‍ പ്രതിയായിരുന്ന ഫാരീസ് അബൂബക്കര്‍ എന്നയാളെ എഴുന്നള്ളിച്ചുകൊണ്ടുവന്ന് അഭിമുഖം നടത്തിയ ആളാണ് ബ്രിട്ടാസെന്നുമായിരുന്നു വി.എസ്‌. പറഞ്ഞത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം