എസ്എസ്എല്‍സി ബുക്കില്‍ ജനനത്തീയതി തിരുത്തല്‍: നടപടികള്‍ ലഘൂകരിച്ചു

September 3, 2011 കേരളം

തിരുവനന്തപുരം: എസ്എസ്എല്‍സി ബുക്കിലെ ജനനത്തീയതി തിരുത്തുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു. ഇനി മുതല്‍ നിശ്ചിത ഫോമിലുള്ള അപേക്ഷയും ജനനസര്‍ട്ടിഫിക്കറ്റും മാത്രം ഹാജരാക്കിയാല്‍ മതി. SSLC examkerala.gov, kerala parikshabhavan.in എന്നീ സൈറ്റുകളില്‍ ലഭ്യമായ ഔദ്യോഗിക അപേക്ഷാ ഫോറം പൂരിപ്പിച്ച് തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകള്‍ സഹിതം പരീക്ഷാഭവനില്‍ നല്‍കിയാല്‍ മതിയാകും. മുമ്പ് സഹോദരങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ്, മജിസ്‌ട്രേട്ടിന്റെ സാക്ഷ്യപത്രം, സ്‌കൂളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ വേണമായിരുന്നു. യുപി വരെയുള്ള കുട്ടികള്‍ സ്‌കൂള്‍ രേഖയിലെ ജനനത്തീയതി തിരുത്തുന്നതിന് എഇഒയ്ക്കും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കു മുമ്പ് തീയതി തിരുത്തുന്നതിന് ഡിഇഒയ്ക്കും അപേക്ഷ നല്‍കിയാല്‍ മതിയാകും. ജനനത്തീയതി സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍ നടപടി ലളിതമാക്കിയ സര്‍ക്കാര്‍ നടപടിയെ കേരള സ്‌കൂള്‍ ടീച്ചേഴസ് ഫ്രണ്ട് (കെഎസ്ടിഎഫ്) സംസ്ഥാന പ്രസിഡന്റ് സിറിയക് കാവില്‍ അഭിനന്ദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം