പ്രശാന്ത് ഭൂഷണ് എതിരെ അവകാശ ലംഘനത്തിനു നോട്ടീസ്

September 3, 2011 ദേശീയം

ന്യൂഡല്‍ഹി: അന്നാ ഹസാരെ സംഘാംഗമായ പ്രശാന്ത് ഭൂഷണ് എതിരെ അവകാശ ലംഘനത്തിനു നോട്ടീസ അയച്ചു. എംപിമാര്‍ക്കെതിരെ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണു നോട്ടീസ്. ഈ മാസം 14ന് അകം നോട്ടീസിനു മറുപടി നല്‍കണം. പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കാന്‍ എംപിമാര്‍ പണം കൈപ്പറ്റുന്നുവെന്ന പ്രശാന്ത് ഭൂഷണിന്റെ പരാമര്‍ശത്തിനെതിരെ ആണു നോട്ടീസ്. അന്നാ ഹസാരെയുടെ സംഘത്തില്‍ പെട്ട  കിരണ്‍ ബേദിക്കും അരവിന്ദ് കേസരിവാളിനും എതിരെ നേരത്തെ പാര്‍ലമെന്റ് അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം