വി.എസ് പലതും ചെയ്യുന്നതു സമ്മര്‍ദം കാരണമെന്നു കുഞ്ഞാലിക്കുട്ടി

September 3, 2011 കേരളം

കോഴിക്കോട്: തനിക്കും മകന്‍ അരുണ്‍കുമാറിനും എതിരെ ആരോപണങ്ങള്‍ ഉയരുന്നതിന്റെ സമ്മര്‍ദത്തിലാണു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പലതും ചെയ്യുന്നതെന്നു വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി  പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അേദ്ദഹം. പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ വി.എസ് തോന്നിയതൊക്കെ വിളിച്ചു പറയുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വിഎസിന് ഇതുവരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ വി.എസ് അച്യുതാനന്ദന്റേതു ബ്ലാക്ക് മെയില്‍ രാഷ്ട്രീയമാണെന്നു മന്ത്രി എം.കെ.മുനീര്‍. ഈ നടപടി പ്രതിപക്ഷ നേതാവിന്റെ പദവിക്കു യോജിച്ചതല്ല. മകന്‍ അരുണ്‍ കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ കുറിച്ച് വിഎസ് ആദ്യം മറുപടി പറയണമെന്നും മുനീര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം