ജപ്പാനില്‍ ചുഴലിക്കാറ്റ്: മണ്ണിടിഞ്ഞ് ഒരു മരണം

September 3, 2011 രാഷ്ട്രാന്തരീയം

ബെയ്ജിങ്: ദക്ഷിണ ജപ്പാനിലെ ഷികോക്കു ദ്വീപില്‍ തലാസ് ചുഴലിക്കാറ്റു വീശിയടിച്ചു. തുടര്‍ന്നുണ്ടായ പേമാരിയിലും മണ്ണിടിച്ചിലും ഒരാള്‍ മരിച്ചു. മൂന്നുപേരെ കാണാതായി. 2,200 പേരെ ഒഴിപ്പിച്ചു. മധ്യ ജപ്പാനിലെ പല നഗരങ്ങളും വെള്ളത്തിനടിയിലാണ്. ഷികോക്കു ദ്വീപില്‍ എത്തിയ തലാസ് മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ വടക്കോട്ടാണ് നീങ്ങുന്നത്. കുറഞ്ഞ വേഗതയില്‍ ചുഴലിക്കാറ്റ് വീശുന്നതിനാല്‍ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം