ഏജന്റുമാര്‍ക്ക് ആയിരം രൂപയുടെ ലോട്ടറി സൗജന്യം: കെ.എം. മാണി

September 3, 2011 കേരളം

തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധിയില്‍ അംഗങ്ങളായ സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികള്‍ക്ക് ആയിരം രൂപയുടെ വീതം ലോട്ടറി ടിക്കറ്റുകള്‍ ഓണ സമ്മാനമായി നല്കുമെന്നു മന്ത്രി കെ.എം. മാണി. ലോട്ടറി തൊഴിലാളികള്‍ക്ക് ഓണത്തിന് ഉല്‍സവ ബത്തയായി അനുവദിച്ച 1000 രൂപ കൂടാതെയാണിതെന്നും മന്ത്രി പറഞ്ഞു. ലോട്ടറി മാഫിയയുടെ ചൂതാട്ടം കേരളത്തില്‍ അനുവദിക്കില്ലെന്നു കേരള ലോട്ടറി പുനരാരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിവാര ലോട്ടറി പുനരാരംഭിക്കുന്നതു ജീവകാരുണ്യപ്രവര്‍ത്തനം മുന്നില്‍ കണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി വി. എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം