കര്‍ക്കിടകവാവ്‌ ബലി: തിരുവല്ലത്ത്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

August 8, 2010 മറ്റുവാര്‍ത്തകള്‍

തിരുവല്ലം: കര്‍ക്കിടകവാവ്‌ ദിനമായ നാളെ തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ വാവുബലി ചടങ്ങുകള്‍ വെളുപ്പിന്‌ 3.30 മണിയ്‌ക്ക്‌്‌ ആരംഭിക്കും. ബലിതര്‍പ്പണത്തിനായി ക്ഷേത്രത്തിനകത്ത്‌്‌ 5 ബലിപ്പുരകളും പാലത്തിനു മുന്നില്‍ ഒരു പന്തലും ക്ഷേത്രക്കടവില്‍ ഒരു ബലി മണ്ഡപവും സജ്ജമാക്കിയിട്ടുണ്‌ട്‌. ക്ഷേത്രത്തിനകത്തുള്ള ബലിപ്പുരകളില്‍ 2000 ഭക്തജനങ്ങള്‍ക്ക്‌ ഒരു സമയം പിതൃതര്‍പ്പണം ചെയ്യാനാകും. ക്ഷേത്രത്തിനു മുന്നിലെ ബലി മണ്ഡപത്തില്‍ 300 പേര്‍ക്കും ക്ഷേത്രക്കടവില്‍ 400 പേര്‍ക്കും പിതൃകര്‍മങ്ങള്‍ നിര്‍വഹിക്കാനാവും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍