ഓണക്കാലത്ത് കേരളത്തിന് 60കോടി രൂപയുടെ സബ്‌സിഡി അനുവദിച്ചു

September 3, 2011 ദേശീയം

ന്യൂഡല്‍ഹി: ഓണക്കാലത്ത് ഭക്ഷ്യധാന്യത്തിന്മേല്‍   60കോടി രൂപയുടെ സബ്‌സിഡി കേരളത്തിന് അനുവദിച്ചതായി കേന്ദ്രമന്ത്രി കെ.വി.തോമസ് അറിയിച്ചു. 11രൂപ 85 പൈസാ നിരക്കില്‍ അരിയും 8രൂപ 84 പൈസ നിരക്കില്‍ ഗോതമ്പും ഒരു കിലോ പഞ്ചസാരയും അനുവദിച്ചു. ഇതിനുവേണ്ടി 54,000 മെട്രിക് ടണ്‍ അരിയും 27,000മെട്രിക് ടണ്‍ ഗോതമ്പും പ്രത്യേകമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം