കനത്തമഴ ചെളിയില്‍ പൂണ്ട വിമാനം നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു

September 4, 2011 ദേശീയം

മുംബൈ: മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിന്റെ ടാക്‌സിവേയില്‍ നിന്നും തെന്നിമാറി ചെളിയില്‍ പൂണ്ട ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കനത്ത മഴയാണ് വിമാനം മാറ്റാനുള്ള ശ്രമത്തിനു തടസമായത്. വിമാനം മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുംബൈയില്‍ നിന്നും പുറപ്പെടേണ്ട ഒരു വിമാനം റദ്ദാക്കിയിട്ടുണ്ട്. 20 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. അപകടത്തെ തുടര്‍ന്ന് രണ്ടു ദിവസമായി വിമാനത്താവളത്തിന്റെ പ്രധാന റണ്‍വേ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ വിമാനം മാറ്റി റണ്‍വേ തുറക്കുമെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം