അന്നാ ഹസാരെയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

September 4, 2011 ദേശീയം

റാലേഗാന്‍ സിദ്ധി: അന്നാ ഹസാരെയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. പ്രത്യേക സുരക്ഷ വേണ്ടെന്ന് അന്നാഹസാരെ അറിയിച്ചിരുന്നെങ്കിലും സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നാലു ഗാര്‍ഡുകളും രണ്ടു പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറുമടക്കം ആറുപേരുടെ സംഘമായിരിക്കും അദ്ദേഹത്തോടൊപ്പം ഉണ്ടാകുക.

സ്വന്തം ഗ്രാമമായ റാലേഗാന്‍ സിദ്ധിക്ക് പുറത്ത് പോകുമ്പോള്‍ സുരക്ഷാസംഘത്തിന്റെ വാഹനവ്യൂഹം അന്നാഹസാരെയ്‌ക്കൊപ്പം ഉണ്ടാകും. സുരക്ഷയ്ക്കും സഹായത്തിനുമായി ഗ്രാമവാസികളായ രണ്ടു പേരാണ് നേരത്തേ ഹസാരെയോടൊപ്പം ഉണ്ടായിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം