തലാസ് ചുഴലിക്കാറ്റ്: ജപ്പാനില്‍ മരണം 8 ആയി

September 4, 2011 രാഷ്ട്രാന്തരീയം

ടോക്കിയോ: ജപ്പാനില്‍ തലാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും എട്ടുപേര്‍ മരിച്ചു. 33 പേരെ കാണാതായി.94 പേര്‍ക്കു പരുക്കേറ്റു. പശ്ചിമ, മധ്യ ജപ്പാനിലെ 4,60,000 പേര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീണ്ടും മരണസംഖ്യവര്‍ദ്ധിക്കാനാണ് സാധ്യത.
ഷികോക്കു ദ്വീപിലും ഹോന്‍ഷു ദ്വീപിന്റെ മധ്യഭാഗങ്ങളിലുമാണ് തലാസ് നാശം വിതച്ചത്.മണിക്കൂറില്‍ 20കിലോമീറ്ററില്‍ കുറഞ്ഞ വേഗതയില്‍ വീശുന്ന തലാസ് വടക്കോട്ടു നീങ്ങിയിട്ടുണ്ടെന്നു കാലാവസ്ഥ നിരീക്ഷണകര്‍ മുന്നറിപ്പുനല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം