ക്യൂബന്‍ പ്രതിരോധമന്ത്രി ജൂലിയോ കസാസ് റിഗൈറോ അന്തരിച്ചു

September 4, 2011 രാഷ്ട്രാന്തരീയം

ഹവാന: ക്യൂബന്‍ പ്രതിരോധമന്ത്രി ജൂലിയോ കസാസ് റിഗൈറോ (75) അന്തരിച്ചു. പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെ വിശ്വസ്തനായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഹവാനയില്‍ ആയിരുന്നു അന്ത്യം. ക്യൂബയിലെ അഞ്ച് വൈസ് പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു അദ്ദേഹം. 1991 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2008 ല്‍ റൗള്‍ കാസ്‌ട്രോ പ്രസിഡന്റ് ആയതിന് പിന്നാലെയാണ് കസാസ് റിഗൈറോ പ്രതിരോധ മന്ത്രിയായി നിയമിതനായത്. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തിങ്കഴാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം