ചെളിയില്‍ പൂണ്ട വിമാനം നീക്കി; റണ്‍വേ തുറന്നു

September 5, 2011 ദേശീയം

മുംബൈ: വെള്ളിയാഴ്ച ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം ടാക്‌സി വേയില്‍ നിന്നു തെന്നിമാറിയതിനെ തുടര്‍ന്നാണ് പ്രധാന റണ്‍വേ അടച്ചിട്ട മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ നാലു ദിവസത്തിനു ശേഷം തുറന്നു. ചെളിയില്‍ പൂണ്ട വിമാനം നീക്കുന്നതിനുളള ശ്രമം വിജയം കണ്ടിരുന്നില്ല.എന്‍ജിനീയര്‍മാര്‍ 220 തൊഴിലാളികളോടൊപ്പം നാലുദിവസമായി നടത്തുന്ന പരിശ്രമത്തിനൊടുവില്‍ രാവിലെ ആറരയോടെയാണ് ടര്‍ക്കിഷ് വിമാനം നീക്കാനായത്. കെട്ടിവലിച്ചാണ് വിമാനം മാറ്റിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം