പാകിസ്ഥാനില്‍ വെള്ളപ്പൊക്കം: 90 മരണം

September 5, 2011 മറ്റുവാര്‍ത്തകള്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ്,പഞ്ചാബ് പ്രവിശ്യകളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ 90പേര്‍ മരിച്ചു. 80 ലക്ഷം പേര്‍ ദുരിത ബാധിതരാണ്. പട്ടാളവും നാവിക സേനയും യുഎന്‍ ഏജന്‍സികളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.മലേറിയ പോലുള്ള രോഗങ്ങള്‍ പടരുന്നതു തടയാന്‍പ്രളയ ബാധിത സ്ഥലങ്ങളില്‍ ബോധവത്ക്കരണവും നടത്തിവരുന്നു. ഒട്ടേറെ കുടുംബങ്ങളെ അഭയാര്‍ഥി ക്യാംപുകളിലേക്കു മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ദുരിത ബാധിത സ്ഥലങ്ങളില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കുന്നുണ്ട്.

എന്നാല്‍ വരുംദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും പ്രളയം കൂടുതല്‍ രൂക്ഷമാവുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷവും പാക്കിസ്ഥാനില്‍ പ്രളയം മൂലം 2,000 പേര്‍ മരണപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍