തിരുവനന്തപുരത്ത് 108 ആംബുലന്‍സിന്റെ ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്കില്‍

September 6, 2011 കേരളം

തിരുവനന്തപുരം: തിരുവനന്തപുരത്ത് 108ആംബുലന്‍സിന്റെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. പാറശാല എം.എല്‍.എ എ.ടി.ജോര്‍ജിന്റെ നേതൃത്വത്തില്‍ ഡ്രൈവറെയും ടെക്‌നീഷ്യനെയും മര്‍ദിച്ചെന്നാരോപിച്ചാണ് പണിമുടക്ക്. മര്‍ദനമേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
എ.ടി.ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ പോലീസ് കേസ്സെടുത്തു. എംഎല്‍എക്കെതിരെ നടപടി എടുക്കുംവരെ സമരം തുടരുമെന്ന് ആംബുലന്‍സ് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ മര്‍ദ്ദിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് എ.ടി.ജോര്‍ജ് എംഎല്‍എ പ്രതികരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം