സ്വര്‍ണവില വീണ്ടും കൂടി; പവന് 21,280 രൂപയായി

September 6, 2011 കേരളം

കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് വ്യാപാര ആരംഭത്തില്‍ പവന് 280 രൂപ വര്‍ധിച്ച് 21,280 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 2,660 രൂപയെന്ന നിരക്കിലാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ത്തിയത്. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 35.04 ഡോളര്‍ വര്‍ധനവോടെ 1908.74 ഡോളര്‍ നിരക്കിലെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം