തലാസ് ചുഴലിക്കാറ്റ്: 34 പേര്‍ മരിച്ചു

September 6, 2011 രാഷ്ട്രാന്തരീയം

ടോക്കിയോ: ജപ്പാനില്‍ തലാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരിയിലും മണ്ണിടിച്ചിലിലും 34 മരിച്ചു. 56 പേരെ കാണാനില്ല. ഏഴു വര്‍ഷത്തിനിടെ ജപ്പാനില്‍ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണു തലാസ്.2004ല്‍ ഇവിടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 98 പേര്‍ മരിച്ചിരുന്നു.

ചുഴലിക്കാറ്റ് ജപ്പാന്‍ കടലിനു കുറുകെ നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഒട്ടേറെ വീടുകളും കാറുകളും മറ്റും മണ്ണിനടിയിലും വെളളത്തിനടിയിലും ആയി. 3,600 പേര്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടായ ഇടങ്ങളില്‍ അകപ്പെട്ടു. പലയിടങ്ങളിലും ടെലിഫോണ്‍ ബന്ധം വിച്‌ഛേദിക്കപ്പെട്ടു. വീടു വിട്ടുപോകാന്‍ പടിഞ്ഞാറന്‍ ജപ്പാനിലെ 46,000 സ്ഥലവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതത്തില്‍ പെട്ടവരെ രക്ഷപെടുത്താന്‍ കഴിയുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നു പ്രധാനമന്ത്രി യൊഷിഹികോ നോഡ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം