പ്രധാനമന്ത്രി ബംഗ്ലാദേശിലേക്ക്

September 6, 2011 ദേശീയം

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബംഗ്ലദേശിലേക്ക് യാത്രതിരിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുള്‍പ്പെടെ പ്രമുഖ നേതാക്കളുമായി മന്‍മോഹന്‍സിഹ് കൂടിക്കാഴ്ച നടത്തും. ടെക്‌സ്‌റ്റെല്‍ ഉള്‍പ്പെടെ വാണിജ്യരംഗത്ത് സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കും. വാണിജ്യം, ഊര്‍ജം, സുരക്ഷ തുടങ്ങിയ മേഖലകളില്‍സഹകരണം ശക്തമാക്കുമെന്ന് ധാക്കയിലേക്ക് തിരിക്കും മുന്‍പ് മന്‍മോഹന്‍ സിംഗ് അറിയിച്ചു.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിനെ താവളമാക്കുന്നതടക്കമുള്ള സുരക്ഷാ പ്രശ്‌നങ്ങളും ഇന്ത്യ ഉന്നയിക്കും. മമത ബാനര്‍ജി പിന്‍മാറിയെങ്കിലും ആസാം, മേഘാലയ, ത്രിപുര, മിസോറാം എന്നീ നാല് അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ സംഘത്തിലുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം