3 ഡി ചിത്രമെടുക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ സോണി എറിക്‌സന്‍ പുറത്തിറക്കി

September 6, 2011 മറ്റുവാര്‍ത്തകള്‍

ലണ്ടന്‍: ത്രിമാന ചിത്രമെടുക്കാന്‍ കഴിയുന്ന കാമറയോടു കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ സോണി എറിക്‌സന്‍ പുറത്തിറക്കി. സാധാരണ ദ്വിമാന കാമറയില്‍ത്തന്നെ ത്രിമാന ചിത്രവുമെടുക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. എക്‌സ്പീരിയ ആര്‍ക് എസ് എന്നുപേരിട്ടിരിക്കുന്ന ഫോണിലെടുക്കുന്ന ചിത്രം ഒരു ത്രിഡി ടിവിയിലൂടെ കണക്ട് ചെയ്തു കാണാനാകും. എന്നാല്‍ ഫോണില്‍ ഇത് ദ്വിമാന രീതിയില്‍ മാത്രമെ കാണാനാകൂ. ഒരേസമയം ഒന്നിലധികം ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് കാമറ ത്രീഡി ചിത്രം പൂര്‍ത്തിയാക്കുന്നത്. ഗൂഗിള്‍ ആന്‍ഡ്രോയിഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 4.2 ഇഞ്ച് സ്‌ക്രീനാണുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍