ജഡ്ജിമാര്‍ക്കെതിരെ താന്‍ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ലെന്നു എം.വി. ജയരാജന്‍

September 6, 2011 കേരളം

കൊച്ചി: ജഡ്ജിമാര്‍ക്കെതിരെ താന്‍ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ലെന്നു സിപിഎം നേതാവ് എം.വി. ജയരാജന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ശുംഭന്‍ പരാമര്‍ശത്തെക്കുറിച്ചുള്ള കോടതിയലക്ഷ്യ കേസിലെ വിചാരണയിലാണ് ജയരാജന്‍ വിശദീകരണം നല്‍കിയത്. പൊതുനിരത്തില്‍ യോഗം പാടില്ലെന്ന കോടതി വിധിയെ മാത്രമാണു താന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോടതിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമാണുള്ളത്. തന്റെ പ്രസംഗം പൂര്‍ണമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനാലാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം