ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 63.6 കോടി രൂപ അനുവദിച്ചു

September 6, 2011 കേരളം

തിരുവനന്തപുരം: ശബരിമല റോഡുകളുടെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ മണ്ഡലകാലം തുടങ്ങുന്നതിനുമുമ്പുതന്നെ തീര്‍ക്കുന്നതിന് 63.6 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. ശബരിമലയിലേക്കുള്ള പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 23.6 കോടി രൂപയുടെ ഭരണാനുമതി നേരത്തെ നല്‍കിയിരുന്നു.

ഇതടക്കം ശബരിമലയിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനായി മൊത്തം 63.6 കോടി രൂപയാണ് മന്ത്രിസഭ അനുവദിച്ചത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് പണികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന് നടപടി സ്വീകരിച്ചുകഴിഞ്ഞു. ഇതു കൂടാതെ ശബരിമലയിലേക്കുള്ള പ്രധാന പാതകളായ മണ്ണാറക്കുളഞ്ഞി- പമ്പ, കണമല എലവുംകല്‍, കാഞ്ഞിരപ്പള്ളി-എരുമേലി എന്നീ റോഡുകളുടെയും കണമല പാലത്തിന്റെയും ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള ഹെവിമെയിന്റനന്‍സിനായി 58.45 കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം