കളമശേരിയില്‍ ചരക്ക് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി

September 7, 2011 കേരളം

കൊച്ചി: എറണാകുളം കളമശേരിയില്‍ ചരക്ക് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി.  രാവിലെ ഏഴേ മുക്കാലോടെയാണ് സംഭവം. ഇടപ്പള്ളിക്കും കളമശേരിക്കും ഇടയില്‍ ഒറ്റ ട്രാക്കിലൂടെയാണു ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. ഡ്രൈവര്‍ക്ക് എന്‍ജിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണു സൂചന. അപകടത്തെ തുടര്‍ന്ന് എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകിയാണു സര്‍വീസ് നടത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം