ടെക്‌സാസില്‍ പടരുന്ന കാട്ടുതീയില്‍പ്പെട്ട് രണ്ടു മരണം

September 7, 2011 രാഷ്ട്രാന്തരീയം

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ പടരുന്ന കാട്ടുതീയില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. ആയിരത്തിലധികം വീടുകള്‍ കത്തിനശിച്ചു. ഒരാഴ്ചയായി തുടരുന്ന കാട്ടൂതീയില്‍ പതിനായിരം ഹെക്ടറിലധികം സ്ഥലം നശിച്ചു. ലീ കൊടുങ്കാറ്റില്‍ തീ ആളിപ്പടരുന്നതു രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.1950നു ശേഷമുള്ള ഏറ്റവും തീവ്രതയേറിയ വരള്‍ച്ചയിലൂടെയാണു ടെക്‌സാസ് കടന്നുപോവുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം