സ്‌ഫോടനത്തെ ലോക്‌സഭയും രാജ്യസഭയും അപലപിച്ചു

September 7, 2011 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്കു സമീപം ഉണ്ടായ സ്‌ഫോടനത്തെ ലോക്‌സഭയും രാജ്യസഭയും അപലപിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭ രണ്ടു മണിവരെയും ലോകസഭ 12.30വരെയും നിര്‍ത്തി വച്ചു. സ്‌ഫോടനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാരിനു സമയം നല്‍കുന്നതിനായി രാജ്യ സഭ ഉച്ചയ്ക്ക് രണ്ടു മണിവരെ നിര്‍ത്തി വയ്ക്കുകയാണെന്നു രാജ്യസഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി അറിയിച്ചു.സഭ സമ്മേളിച്ചയുടന്‍ സ്‌ഫോടന വിവരം പ്രഖ്യാപിച്ച ഹമീദ് അന്‍സാരി സ്‌ഫോടനത്തെ അപലപിക്കുന്നതായി പറഞ്ഞു. സ്‌ഫോടനത്തിന്റെ വിശദ വിവരങ്ങള്‍ അറിഞ്ഞ ശേഷം സര്‍ക്കാര്‍ സഭയില്‍ അതു സംബന്ധിച്ച പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുശേഷം രണ്ടു മണിവരെ സഭ നിര്‍ത്തിവയ്ക്കുന്നതായി അറിയിക്കുകയായിരുന്നു. സ്‌ഫോടനത്തെ ശക്തമായി അപലപിച്ച ലോക്‌സഭ സഭാ നടപടികള്‍ 12.30വരെ നിര്‍ത്തിവച്ചതായി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം