തീവ്രവാദത്തെ ചെറുക്കാന്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രധാനമന്ത്രി

September 7, 2011 ദേശീയം

ധാക്ക: തീവ്രവാദത്തെ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഡല്‍ഹിയില്‍ തീവ്രവാദികള്‍ നടത്തിയ അക്രമണം ഭീരുത്വമാണെന്നും തീവ്രവാദികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് രാജ്യം വഴങ്ങില്ലെന്നും ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനം വെട്ടിച്ചുരുക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം