നളിനിയെ വെല്ലൂര്‍ ജയിലിലേയ്ക്ക് മാറ്റി

September 7, 2011 ദേശീയം

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്ത തടവുശിക്ഷ അനുഭവിക്കുന്ന നളിനിയെ ചെന്നൈയ്ക്കടുത്തുള്ള പുഴല്‍ ജയിലില്‍ നിന്ന് കനത്ത സുരക്ഷയുള്ള വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി. നേരത്തെ വെല്ലൂര്‍ ജയിലില്‍ കഴിയുകയായിരുന്ന നളിനിയെ അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം പുഴല്‍ ജയിലിലേക്കു മാറ്റുകയായിരുന്നു.
നളിനിയുടെ ഭര്‍ത്താവ് മുരുകന്‍ ഉള്‍പ്പെടെ രാജീവ് ഗാന്ധി വധക്കേസിലെ മറ്റ് പ്രതികളെല്ലാം വെല്ലൂര്‍ ജയിലിലാണുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം