സ്‌ഫോടനത്തിന് ലക്‌നൗ ബന്ധമുണ്ടോ എന്ന് എന്‍ഐഎ അന്വേഷിക്കും

September 8, 2011 ദേശീയം

ന്യൂഡല്‍ഹി: ഇന്നലെ ഹൈക്കോടതിക്കു സമീപം നടന്ന സ്‌ഫോടനത്തിന് ലക്‌നൗ, ഗാസിയാബാദ് എന്നിവിടങ്ങളുമായി ബന്ധമുണ്ടോ എന്ന് എന്‍ഐഎ അന്വേഷിക്കും. ഹുജി പ്രവര്‍ത്തകരെന്നു സംശയിക്കുന്ന നാലു പേരെ നേരത്തെ ലക്‌നൗ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്.

ഖാലിദ് മുജാഹിദ്, താരിഖ് ക്വാസ്മി, സജ്ജാദൂര്‍ റഹ്മാന്‍, ഖാലിദ് അക്തര്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക.  ഇവരില്‍ സജ്ജാദൂര്‍ റഹ്മാന്‍, ഖാലിദ് അക്തര്‍ എന്നിവര്‍ കശ്മീര്‍ സ്വദേശികളാണ്.

ഡല്‍ഹി ഹൈക്കോടതിക്കു സമീപം കഴിഞ്ഞ മേയ് 25ന് ചെറിയ സ്‌ഫോടനം നടന്നിരുന്നു. അതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നാലു പേര്‍ അറസ്റ്റിലായത്. ഇന്നലെ നടത്തിയ സ്‌ഫോടനത്തിന്റെ ‘പരീക്ഷണ സ്‌ഫോടനം ആവാം മേയ് 25നു നടത്തിയതെന്ന് എന്‍ഐഎ സംശയിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം