കേരള ഗവര്‍ണറായി എം.ഒ.എച്ച്. ഫറൂഖ് ചുമതലയേറ്റു

September 8, 2011 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി എം.ഒ.എച്ച്. ഫറൂഖ് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ഹ്രസ്വചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.
എം.ഒ.എച്ച്. ഫറൂഖിനെ ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതി പതിഭാ പാട്ടീലിന്റെ അറിയിപ്പ് വായിച്ചുകൊണ്ടായിരുന്നു ചടങ്ങ് തുടങ്ങിയത്. തുടര്‍ന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
കേരളത്തിന്റെ പതിനാറാമത് ഗവര്‍ണറാണ് എം.ഒ.എച്ച്. ഫറൂഖ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം