ഓണപ്പൂജകള്‍ക്കായി ശബരിമല തുറന്നു

September 8, 2011 കേരളം

ശബരിമല: ഓണപ്പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട തുറന്നു.ബുധനാഴ്ച വൈകീട്ട് തന്ത്രി കണ്ഠര് മഹേശ്വരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എഴിക്കോട് ശശിനമ്പൂതിരി മണിമുഴക്കി  ശ്രീകോവില്‍ നട തുറന്ന് നെയ്യ്‌വിളക്ക് തെളിച്ചു.മറ്റു പൂജകളൊന്നും ഇല്ലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ പതിവ് പൂജകള്‍ ആരംഭിക്കും. 11ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

പമ്പയിലും സന്നിധാനത്തും ബുധനാഴ്ച ശക്തമായ മഴയായതിനാല്‍  മഴ നനഞ്ഞുകൊണ്ട് നിരവധി ഭക്തര്‍ ദര്‍ശനം നടത്തി.  11-ാം തിയ്യതി വരെയുള്ള ദിവസങ്ങളില്‍ പടിപൂജ, ഉദയാസ്തമയപൂജ, നെയ്യഭിഷേകം എന്നിവ നടക്കും. ഈ ദിവസങ്ങളില്‍ സന്നിധാനത്ത് ഓണസദ്യയും ഉണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം