മന്നം ജയന്തിക്ക് നിയന്ത്രിത അവധി

September 8, 2011 കേരളം

തിരുവനന്തപുരം: മന്നത്തുപദ്മനാഭന്റെ ജന്മദിനമായ ജനവരി രണ്ട് നിയന്ത്രിത അവധിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മന്നത്തിന്റെ ജന്മദിനം പൊതുഅവധിയാക്കണമെന്ന് എന്‍.എസ്.എസ്. വളരെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. എന്നാല്‍ പൊതുഅവധി ദിവസങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ കൂട്ടാന്‍ സാധിക്കുന്നില്ലെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തന്നെ പൊതു അവധി ദിവസങ്ങള്‍ ഇപ്പോഴത്തെ എണ്ണത്തില്‍ നിജപ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജനവരി രണ്ട് നിയന്ത്രിത അവധിയാക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം