ഡല്‍ഹിയില്‍ ബുധനാഴ്ച രാത്രി ശക്തമായ ഭൂചലനമുണ്ടായി

September 8, 2011 ദേശീയം

ന്യൂഡല്‍ഹി: ബോംബുസ്‌ഫോടനത്തിനത്തിനു പിന്നാലെ ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബുധനാഴ്ച രാത്രി ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. രാത്രി 11.30ഓടെയായിരുന്നു സംഭവം. ഡല്‍ഹിയിലും സമീപമേഖലകളിലും കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ കുലുങ്ങി. ആളുകള്‍ വീടുകളില്‍നിന്ന് ഇറങ്ങിയോടി റോഡുകളില്‍ നില്‍ക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. എന്നാല്‍, തുടര്‍ചലനങ്ങള്‍ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കി.

അഞ്ചു സെക്കന്‍ഡോളം നീണ്ട പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം ഹരിയാണയിലെ സോണിപ്പത്താണെന്നു കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. നോയ്ഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുഡ്ഗാവ് തുടങ്ങി ഡല്‍ഹിയുടെ സമീപമേഖലകളിലും ചലനം അനുഭവപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം