ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ഇ.മീരാന്‍ അന്തരിച്ചു

September 8, 2011 കേരളം

കൊച്ചി: പ്രമുഖ വ്യവസായിയും ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാനുമായ എം.ഇ.മീരാന്‍ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പുലര്‍ച്ചെ നാലിന് ആയിരുന്നു അന്ത്യം. മൃതദേഹം അടമാലി ഈസ്റ്റേണ്‍ പബ്ലിക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകീട്ട് നാലിന് അടിമാലി ടൗണ്‍ ജുമാ മസ്ജിദിലാണ് കബറടക്കം. ഹൃദയസംബന്ധമായ അസുഖംമൂലം ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ഭാര്യ: നബീസ. മക്കള്‍: നവാസ് മീരാന്‍, നിസ, സോയ, ഫിറോസ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം