സുരക്ഷയുടെ മികവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു

September 8, 2011 ദേശീയം

ന്യൂഡല്‍ഹി: സുരക്ഷയുടെ മികവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. അഭിഭാഷകരെ ഉള്‍പ്പെടെ കര്‍ശന സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് കോടതിവളപ്പിലേക്ക് കടത്തിവിട്ടത്. പരിശോധനയുമായി സഹകരിക്കണമെന്ന് പോലീസ് അഭിഭാഷകരോടും കോടതി ജീവനക്കാരോടും അഭ്യര്‍ഥിച്ചു. കോടതി നടപടികള്‍ വീക്ഷിക്കാന്‍ വരുന്നവര്‍ക്ക് പ്രത്യേക പാസും ഏര്‍പ്പെടുത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം