കെ. ശങ്കരനാരായണന്‍ ഗോവയുടെ ഗവര്‍ണറായി സ്ഥാനമേറ്റു

September 8, 2011 കേരളം

പനജി: മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഗോവയുടെ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. മഹാരാഷ്ട്രയോടൊപ്പം ഗോവയുടെ ചുമതല കൂടി അദ്ദേഹത്തിനു നല്‍കുകയായിരുന്നു. ബോംബെ ഹൈക്കോടതി ജഡ്ജി മോഹിത് ഷാ രാജ്ഭവനില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് സന്നിഹിതനായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം