ജന്മം സഫലമാക്കൂ!

September 8, 2011 സനാതനം

സി.മായമ്മ
ജീവിതം ഒരു വലിയ പ്രതിഭാസമാണ്. എവിടെ തുടങ്ങുന്നുവെന്നോ എവിടെ അവസാനിക്കുന്നുവെന്നോ സ്വയം അറിയാത്ത ഒരു വലിയ യാത്രയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ അറിഞ്ഞും അറിയാതെയും ചെയ്യുന്ന എണ്ണമറ്റ പ്രവൃത്തികള്‍, ബന്ധങ്ങള്‍ സൃഷ്ടിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലാം ജീവിതപന്ഥാവില്‍ ഓരോ പടവുകള്‍ തീര്‍ക്കുന്നു. കരഞ്ഞുകൊണ്ടു ജനിക്കുന്ന കുഞ്ഞ് ആദ്യം കരയുന്നത് ശ്വാസം എടുക്കുവാന്‍. അന്നു തുടങ്ങുന്ന കരച്ചില്‍ പ്രാകാരഭേദത്തോടെ മരിക്കുമ്പോള്‍ ശ്വാസം വിടുന്നതുവരെ തുടരുന്നു. ജീവിതം ജീവിച്ചു തീരാന്‍ വേണ്ടിയാണെന്ന തോന്നലാണ് പലപ്പോഴും പലര്‍ക്കും. ഒരു ജീവിതത്തിന്റെ ആകമാനമിച്ചമെന്ത് എന്ന ചോദ്യം പലപ്പോഴും അപ്രസക്തമാകുന്നു. ദൈവം തന്ന ആയുസ്സു തീരാന്‍ വേണ്ടി ജീവിക്കുന്നു എന്നു പറയാതെ എനിക്കു പലതും ചെയ്തു തീര്‍ക്കുവാനുണ്ടെന്ന് ചിന്തിക്കുവാനും അതനുസരിച്ചു പ്രവര്‍ത്തിക്കുവാനും ആണ് ജീവിതം. ആത്മാനുഭൂതി അനുഭവിക്കുവാനാണ് ഏറ്റവും ഉന്നതമായ നരജന്മം തന്നിരിക്കുന്നത്. അതെങ്ങനെ അനുഭവിക്കുവാന്‍ കഴിയുമെന്ന് വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും മഹത്തുക്കള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. അവയിലേക്കു ശ്രദ്ധ ചെലുത്താനും അലയുടെ പൊരുള്‍ സ്വാംശീകരിക്കുവാനും കഴിഞ്ഞാല്‍ ജീവിതം ധന്യമാകുമെന്നതിനു സംശയമില്ല.
ഞാനും എന്റെ കുടുംബവും എന്നു ചിന്തിക്കാതെ ഞാനും എന്റെ സമൂഹവും എന്നു ചിന്തിക്കുവാനുള്ള മാനസിക വികാസമുണ്ടാകണം. അധികാരവും സമ്പത്തും നേടിയതുകൊണ്ടുമാത്രം ജീവിതം സ്വസ്ഥമാവുകയില്ല. അന്യോന്യജീവിതം നയിച്ച് സമൂഹത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുകയും സമൂഹത്തിലെ വീഴ്ചകളും പോരായ്മകളും തന്റേതുകൂടെയാണെന്നു ചിന്തിക്കുകയും അവയ്ക്കു പരിഹാരം കാണുവാന്‍ ശ്രമിക്കുകയും ചെയ്താലേ ഓരോ വ്യക്തിയും നല്ല മനുഷ്യനാകുന്നുള്ളു. സമൂഹത്തിന്റെ ആകെ പുരോഗതിയുടെ ഉത്തരവാദിത്വം ഓരോ വ്യക്തിക്കുമുണ്ടെന്ന ബോധം ഓരോരുത്തരിലും ഉണര്‍ത്തുവാനാവശ്യമായ പ്രവര്‍ത്തനശൈലി കണ്ടെത്തണം.
വികാരവിചാരങ്ങളുടെ നിയന്ത്രണത്തിലൂടെ അനുഭൂതി ലഭ്യമാക്കാം. ഓരോ വ്യക്തിയുടേയും ഭാവനയിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ഉന്നത ലക്ഷ്യങ്ങളാണ് സാമൂഹിക പരിവര്‍ത്തനത്തിന് പ്രേരണയാകുന്നത്. ഓരോ വ്യക്തിയും ഒറ്റയ്ക്കു ചിന്തിക്കുകയും അറിവുകള്‍ ഒരുമിച്ചുചേര്‍ത്ത് പുരോഗതിയുടെ ഉത്തരവാദിത്വം നാം ഓരോ വ്യക്തിക്കുമുണ്ടെന്ന ബോധം ഓരോരുത്തരിലും ഉണര്‍ത്തുവാനാവശ്യമായ പ്രവര്‍ത്തനശൈലി കണ്ടെത്തണം. അതിനുള്ള കൂട്ടായ പ്രയത്‌നമാണാവശ്യം.
വികാരവിചാരങ്ങളുടെ നിയന്ത്രണത്തിലൂടെ ആത്മാനുഭൂതി ലഭ്യമാക്കാം. ഓരോ വ്യക്തിയുടേയും ഭാവനയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ഉന്നത ലക്ഷ്യങ്ങളാണ് സാമൂഹികപരിവര്‍ത്തനത്തിന് പ്രേരണയാകുന്നത്. ഓരോ വ്യക്തിയും ഒറ്റയ്ക്കു ചിന്തിക്കുകയും അവരുടെ (വ്യക്തികളുടെ) അറിവുകള്‍ ഒരുമിച്ചു ചേര്‍ത്ത് സമൂഹത്തിലേക്കു പകരുകയും ചെയ്യണം. തദ്വാരാ സമൂഹത്തില്‍ പ്രത്യക്ഷമായി  ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും. ഇത്തരം പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് നമുക്ക് മതിയായ കഴിവുണ്ടാകാതിരിക്കുന്നത്. വ്യക്തിമനസ്സുകള്‍ സമൂഹമനസ്സിനേയും സമൂഹമനസ്സ് വ്യക്തികളേയും നിയന്ത്രിയ്ക്കുന്ന ഒരവസ്ഥ ഉണ്ടാക്കണം. ഇന്ന് വാര്‍ത്താമാധ്യമങ്ങളില്‍ കാണഉന്ന എല്ലാ ദുഷ്‌ചെയ്തികള്‍ക്കും (മോഷണം, കൊലപാതകം, സ്ത്രീപീഡനം,തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ എണ്ണമറ്റ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു) കാരണം സാമൂഹികപ്രതിബദ്ധതക്കുറവാണ്.
ഇന്നു നമ്മെ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തന്നെ സ്വാര്‍ത്ഥയാണ്. എല്ലാ തലത്തിലും താന്‍ എല്ലാരേക്കാളും മുന്‍പിലായിരിക്കണമെന്നുള്ള അത്യാര്‍ത്തിയോടെ മുന്‍പില്‍ നോട്ടമില്ലാതെ, സഹയാത്രികരെ കാണാതെയുള്ള നെട്ടോട്ടത്തിനിടയില്‍ ചോര്‍ന്നുപോകുന്നത്, നഷ്ടമാകുന്നത് മനുഷ്യരിലെ മനുഷ്യത്വമാണെന്ന സത്യം മറച്ചുവച്ചിട്ടു കാര്യമില്ല.
ഓരോ വ്യക്തിയും ഒറ്റയ്ക്കു ചിന്തിക്കുകയും അറിവുകള്‍ ഒരുമിച്ചുചേര്‍ത്ത് പുരോഗതിയുടെ ഉത്തരവാദിത്വം നാം ഓരോ വ്യക്തിക്കുമുണ്ടെന്ന ബോധം ഓരോരുത്തരിലും ഉണര്‍ത്തുവാനാവശ്യമായ പ്രവര്‍ത്തനശൈലി കണ്ടെത്തണം. അതിനുള്ള കൂട്ടായ പ്രയത്‌നമാണാവശ്യം.
വികാരവിചാരങ്ങളുടെ നിയന്ത്രണത്തിലൂടെ ആത്മാനുഭൂതി ലഭ്യമാക്കാം. ഓരോ വ്യക്തിയുടേയും ഭാവനയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ഉന്നത ലക്ഷ്യങ്ങളാണ് സാമൂഹികപരിവര്‍ത്തനത്തിന് പ്രേരണയാകുന്നത്. ഓരോ വ്യക്തിയും ഒറ്റയ്ക്കു ചിന്തിക്കുകയും അവരുടെ (വ്യക്തികളുടെ) അറിവുകള്‍ ഒരുമിച്ചു ചേര്‍ത്ത് സമൂഹത്തിലേക്കു പകരുകയും ചെയ്യണം. തദ്വാരാ സമൂഹത്തില്‍ പ്രത്യക്ഷമായി  ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും. ഇത്തരം പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് നമുക്ക് മതിയായ കഴിവുണ്ടാകാതിരിക്കുന്നത്. വ്യക്തിമനസ്സുകള്‍ സമൂഹമനസ്സിനേയും സമൂഹമനസ്സ് വ്യക്തികളേയും നിയന്ത്രിയ്ക്കുന്ന ഒരവസ്ഥ ഉണ്ടാക്കണം. ഇന്ന് വാര്‍ത്താമാധ്യമങ്ങളില്‍ കാണുന്ന എല്ലാ ദുഷ്‌ചെയ്തികള്‍ക്കും (മോഷണം, കൊലപാതകം, സ്ത്രീപീഡനം,തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ എണ്ണമറ്റ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു) കാരണം സാമൂഹികപ്രതിബദ്ധതക്കുറവാണ്.
ഇന്നു നമ്മെ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തന്നെ സ്വാര്‍ത്ഥയാണ്. എല്ലാ തലത്തിലും താന്‍ എല്ലാരേക്കാളും മുന്‍പിലായിരിക്കണമെന്നുള്ള അത്യാര്‍ത്തിയോടെ മുന്‍പില്‍ നോട്ടമില്ലാതെ, സഹയാത്രികരെ കാണാതെയുള്ള നെട്ടോട്ടത്തിനിടയില്‍ ചോര്‍ന്നുപോകുന്നത്, നഷ്ടമാകുന്നത് മനുഷ്യരിലെ മനുഷ്യത്വമാണെന്ന സത്യം മറച്ചുവച്ചിട്ടു കാര്യമില്ല. ”ലോകാ സമസ്താ സുഖിനോ ഭവന്തു” എന്നത് അധരവ്യായാമത്തനാകാതെ ഹൃദയത്തില്‍ നിന്നുയരുന്ന ശബ്ദമായി മാറണം. നെഞ്ചത്തു കൈവച്ചുകൊണ്ട് എല്ലാവരും എന്റെ സഹോദരങ്ങളാണെന്നുറക്കെപ്പറയുവാന്‍ നമുക്കു കഴിയണം. അതിനുള്ള പരിശീലനമാണ് സമൂഹത്തിനു കൊടുക്കേണ്ടതും. അപ്പോള്‍ അയല്‍ക്കാരായ സഹോദരനേയോ സഹോദരിയേയോ ഉപദ്രവിച്ചു കൊള്ളയും കൊലയും നടത്താന്‍ ഒരു സമൂഹസ്‌നേഹിക്കുപോലും സാധ്യമല്ല. ബാഹ്യമായ സ്‌നേഹപ്രകടനമല്ല ആവശ്യം, ആത്മബന്ധമാണ്. വ്യക്തികള്‍ തമ്മില്‍ ആത്മബന്ധമുണ്ടാകുമ്പോള്‍ വിദ്വേഷവും വൈരാഗ്യവും വഴിമാറി നില്ക്കും. പിന്നെ ജാതിമത വര്‍ണ്ണവര്‍ഗ്ഗവിദ്വേഷമോ, ഭാഷാവേഷാദികളുടെ വിഭിന്നതയോ, സാമ്പത്തികവും സാമൂഹ്യവുമായ ഉച്ചനീചത്വങ്ങളോ, ആരേയും അലട്ടുകയില്ല. സ്വന്തം ശരീരഭാഗത്തിനുണ്ടാകുന്ന വേദനപോലെ അന്യരുടെ ദുഃഖത്തേയും വേദനയേയും കാണാന്‍ കഴിയുന്ന ഒരവസ്ഥ താനേ സംജാതമാകും. കുടുംബത്തിലും, ഗ്രാമത്തിലും നഗരത്തിലും രാജ്യങ്ങളിലും സമാധാനം നിലനിര്‍ത്തുവാന്‍ ഇതു സഹായിക്കും. ലോകജനതകള്‍ തമ്മില്‍ തമ്മില്‍ ബന്ധുത്വജീവിതം നയിക്കുവാന്‍ സഹായിക്കുന്ന മറ്റൊരു പാധിയും ഇല്ല. ഞാന്‍ ജീവിക്കുന്നത് എനിക്കു വേണ്ടിയാണെന്നതിലുപരി മറ്റുള്ളവര്‍ക്കുവേണ്ടിയാണെന്ന ബോധം മനസ്സിലുറപ്പിച്ചാല്‍, വിശ്വമൈത്രീ ഭാവന ഓരോരുത്തരും മനസ്സിലുറപ്പിച്ചാല്‍ ജീവിതം വിജയശ്രീലാളിതമാകുമെന്നതിന് സംശയമില്ല. അതിനു ശ്രമിക്കുവാന്‍ നമുക്കേവര്‍ക്കും കഴിവു തരുവാന്‍ ഈശ്വരനോടു പ്രാര്‍ത്ഥിക്കുകയും അതിനു തയ്യാറാകുവാന്‍ സഹോദരങ്ങളോടഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
”കലികാലദോഷങ്ങളാകവേ നീക്കി
കലിയുഗവരദാ നീ രക്ഷ നള്‍കീടൂ,
മനസ്സിന്റെ കന്മഷമൊക്കെയകലാന്‍
കാനനവാസാ നീ കനിവു കാട്ടീടൂ”

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം