രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസ നേര്‍ന്നു

September 9, 2011 ദേശീയം

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ഓണാശംസകള്‍ നേര്‍ന്നു. കേരളത്തിലെയും പുറത്തുമുള്ള എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നതായി രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിന്റെ നിറഞ്ഞ സാംസ്‌കാരിക പാരമ്പര്യം പത്ത് ദിവസം നീണ്ട ഓണാഘോഷത്തില്‍ തെളിയുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഓണസന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം