ടാന്‍സാനിയയില്‍ ബോട്ട് മുങ്ങി 345 പേരെ കാണാതായി

September 10, 2011 രാഷ്ട്രാന്തരീയം

സാന്‍സിബാര്‍: ടാന്‍സാനിയയില്‍ ബോട്ട് മുങ്ങി 345 പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്. 600ലധികം പേരെ കയറ്റിസാന്‍സിബാറില്‍ നിന്നും പെമ്പാ ദ്വീപിലേക്ക് യാത്ര തിരിച്ച വലിയ ബോട്ടാണ് മുങ്ങിയത്. 245 പേരെ രക്ഷപ്പെടുത്തിയെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇവരില്‍ 45 പേരുടെ നില ഗുരുതരമാണ്.

മരണസംഖ്യ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. എന്നാലും ഇതുവരെ 43 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പരിധിലംഘിച്ച് ആളെകയറ്റിയതാണ് ബോട്ട് മുങ്ങാന്‍ കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം