മാദ്ധ്യമ പ്രവര്‍ത്തകന്‍ ആര്‍.അശോക് നിര്യാതനായി

September 10, 2011 കേരളം

തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും വൈഗ ന്യൂസ് സി.ഇ.ഒയുമായിരുന്ന ആര്‍. അശോക് (42) നിര്യാതനായി. രോഗബാധിതനായി ചികിത്സയിലായിരുന്ന അശോക് എറണാകുളം അമൃത ആശുപത്രിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.
ഭാര്യ: സുപ്രിയ(അദ്ധ്യാപിക). അനുഷ്‌ക, അനുപമ എന്നിവര്‍ മക്കളാണ്. തിരുവനന്തപുരം പ്രസ്‌ക്‌ളബില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം