ജഡ്ജിക്കെതിരെ നല്‍കിയ പരാതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് പി.സി. ജോര്‍ജ്

September 12, 2011 കേരളം

കൊച്ചി: പാമോയിന്‍ കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് നല്‍കിയ പരാതിയില്‍ നിന്നും പിന്നോട്ടില്ലെന്നും പരാതി നല്‍കിയത് ചീഫ് വിപ്പ് എന്ന നിലയിലോ എം.എല്‍.എ എന്ന നിലയിലോ അല്ലന്നും പി.സി. ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാമോയില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി പി.കെ.ഹനീഫ അധികാരപരിധി ലംഘിക്കുന്നു എന്നാരോപിച്ചാണ് പി.സി. ജോര്‍ജ് പരാതി നല്‍കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ, കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍, തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് പയസ് സി.കുര്യാക്കോസ് എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പുകള്‍ നല്‍കിയിരുന്നു. പരാതിയില്‍ ജുഡീഷ്യറിക്കെതിരായി ഒന്നുമില്ല. കോടതിയെ അപമാനിക്കുന്നുവെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണ് – അദ്ദേഹം പറഞ്ഞു.

അങ്ങിനെയിരിക്കെ പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ പരാതി നല്‍കിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ ഭരണഘടനാപരമായി നടപടി എടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍   ഗവര്‍ണറെ കണ്ട് അഭ്യര്‍ഥിച്ചു. വിഷയത്തില്‍ ജോര്‍ജിനെതിരെ രേഖാമൂലം പരാതി നല്‍കുമെന്നു വി.എസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം