വിഷന്‍ 2030 മുഖ്യമന്ത്രി ഇന്ന് അവതരിപ്പിക്കും

September 12, 2011 കേരളം

തിരുവനന്തപുരം: അടുത്ത 20 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള പദ്ധതിയായ വിഷന്‍ 2030 മുഖ്യമന്ത്രി ഇന്ന് അവതരിപ്പിക്കും. നൂറ് ദിന പരിപാടിയുടെ വിജയത്തിനുപിന്നാലെ  വിഷന്‍ 2030 മുഖ്യമന്ത്രി ഇന്ന് വൈകിട്ട് അവതരിപ്പിക്കുക. നൂറ് ദിന പരിപാടിയില്‍ നിന്നും തികച്ചും വൃത്യസ്തമാണ് വിഷന്‍ 2030. നൂറ് ദിനത്തില്‍ പ്രഖ്യാപിച്ച 107 പദ്ധതികളില്‍ നൂറും നടപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് വിഷന്‍ 2030 പ്രഖ്യാപിക്കുന്നത്. കേരളത്തിലെ യുവജനങ്ങളുടെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും തൃപ്തിപ്പെടുത്തുന്നതും നഷ്ടപ്പെട്ടുപോയ വികസന അവസരങ്ങളെ തിരിച്ചു പിടിക്കുന്നതും ആയിരിക്കും വിഷന്‍ 2030. ഇരുപത് വര്‍ഷത്തിനപ്പുറമെങ്കിലും കേരളത്തെ ലോകത്തോടൊപ്പം എത്തിക്കുക എന്നതാണ് വിഷന്‍ 2030ന്റെ മുദ്രാവാക്യം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം