അഴിമതിക്കെതിരേ അദ്വാനിയുടെ യാത്ര ഗാന്ധിജയന്തി ദിനത്തില്‍

September 12, 2011 ദേശീയം

ന്യൂഡല്‍ഹി: അഴിമതിക്കെതിരേ എല്‍.കെ. അദ്വാനി നടത്താനിരിക്കുന്ന യാത്ര തുടങ്ങുന്നതു ഗാന്ധിജയന്തി ദിവസമായ ഒക്ടോബര്‍ രണ്ടിനെന്നു സൂചന. യാത്രയെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി ഇന്നലെ കൂടിയ ബിജെപി കോര്‍ കമ്മിറ്റി യോഗം ഒക്ടോബര്‍ രണ്ടിനു യാത്ര ആരംഭിക്കാനാ ണു നിര്‍ദേശിച്ചിരിക്കുന്നത്. അദ്വാനിയുടെ വസതിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, അനന്തകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം